Malayalam lyrics
രാധാ മാധവ ഗോപാലാ രാഗ മനോഹരശീലാ (രാധാ ) രാവും പകലും നിന്‍ പദചിന്തന - മല്ലാതില്ലൊരു വേല (രാധാ ) അലയുകയാണീ സംസാരേ ആശ്രയമേകുക കംസാരേ (അലയുക) അഖിലാണ്ഡേശ്വര ഞാന്‍ വേറെ അഭയം തേടുവതിനിയാരെ (രാധാ ) കരളില്‍ നിവേദ്യമൊരുക്കീ ഞാന്‍ കാത്തിരിക്കുന്നു മുരാരേ (കരളില്‍ ) കരുണാസാഗരനല്ലേ നീയെന്‍ കദനം നീക്കുക ശൌരേ (രാധാ )
Song video
Song details
വർഷം: 1964
സംഗീതം: വി ദക്ഷിണാമൂർത്തി
ഗാനരചന: അഭയദേവ്
ഗായകർ: കെ ജെ യേശുദാസ്
രാഗം: ആഭേരി
വർഗ്ഗീകരണം: ഗുരുവായൂർ ഭക്തിഗാനങ്ങൾ
വിശദവിവരങ്ങൾ: venu
വിഡിയോ: സിദ്ധാർത്ഥ് രമേഷ്
Album: ശ്രീ ഗുരുവായൂരപ്പൻ
- Singer: കെ ജെ യേശുദാസ്
- Film / album: ശ്രീ ഗുരുവായൂരപ്പൻ
- Composer: വി ദക്ഷിണാമൂർത്തി
- Lyricist: അഭയദേവ്