Malayalam lyrics
കിലുകിലുക്കും കിലുകിലുക്കും കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും ടെലിഫോണിനുള്ളിലുണ്ടൊരു കൂട്ടുകാരി കളിക്കൂട്ടുകാരി കിലുകിലുക്കും.......... കരുകരുകരെ കറുത്തിരിക്കും വെളുവെളുക്കെ ചിരിക്കും കിണികിണികിണി മണിയടിക്കും മനസ്സിലിക്കിളി കൂട്ടും ഇക്കിളികൂട്ടും കിലുകിലുക്കും ഹലോ ഹലോ വിളിക്കും അകലെയോടിയൊളിക്കും കാതില്‍ വന്നു കഥപറയും കാല്‍ച്ചിലമ്പൊലി കേള്‍ക്കും ചിലമ്പൊലി കേള്‍ക്കും കിലുകിലുക്കും.......... അച്ഛനെയാണേലും അമ്മയെയാണേലും അമ്പിളിമാമനെയാണേലും അരികിലെത്തിക്കും അവള്‍ അരികിലെത്തിക്കും കിലുകിലുക്കും.......... നളചരിതം കഥകളിയിലെ അരയന്നത്തിനെപ്പോലെ ദൂരെയുള്ളോരരമനയില്‍ ദൂതിനുപോകും അവള്‍ ദൂതിനുപോകും കിലുകിലുക്കും.........
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എം എസ് രാജേശ്വരി
രാഗം: മദ്ധ്യമാവതി
ഹിന്ദുസ്ഥാനി രാഗം: മദ്‌ഹ്‌മദ് സാരംഗ്, മാധ്യമദി സാരംഗ്
അഭിനേതാക്കൾ: ആറന്മുള പൊന്നമ്മ, Kutty Padmini
വിശദവിവരങ്ങൾ: കൃഷ്ണ ചന്ദ്ര
വിഡിയോ: ഗാനസ്നേഹി
Album: സ്കൂൾ മാസ്റ്റർ
- Singer: എം എസ് രാജേശ്വരി
- Film / album: സ്കൂൾ മാസ്റ്റർ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: ആറന്മുള പൊന്നമ്മ
- Actor: Kutty Padmini