Malayalam lyrics
ഒരു വാക്കിനാൽ വിട ചൊല്ലിയാൽ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം അതിമൂകമാം മിഴി വീശി ഞാൻ ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായ്.... ഈറൻ മുകിൽ കൺപീലികൾ നീരേറ്റുവീഴുന്ന നേരം നോക്കാതെ പിൻ വാതിലിൻ മൗനങ്ങളേ... കൈ ചേർത്തു പുൽകുവാൻ തെല്ലും നിൽക്കാതെ... ഈ പൂക്കാലം തനിയെ നീ തുഴയേണം... ആ തീരങ്ങൾ ചെന്നേറൂ നീ വേഗം.... മണിച്ചുണ്ടിനേകാൻ ഉമ്മകൾ നീ മയങ്ങുന്ന രാവും കാത്തു ഞാൻ.... മഴക്കാറ്റുപോലെ ദൂരെയായ് മനസ്സാലെ നിന്നെ വീശിടാം ഞാൻ... തീരാനിലാ മിന്നാരമേ വന്നെത്തി വിണ്ണിന്റെ ഈണം പാടേണം താരങ്ങളും ആകാശവും താരാട്ടി മായാതെ കൂട്ടായ് കൂടേണം... ആ....കാത്തിരുന്നു നാളേറെയായ് കാതോരമായ് മൂളുവാൻ കൂട്ടിവെച്ച മോഹങ്ങളെ...കൈക്കുമ്പിളിൽ നൽകുവാൻ ഇളമഞ്ഞിൻ തുമ്പിൽ ഈറൻ നിശാമർമ്മരം പകരാമോ ഇരവായ് എന്നരികെ..... ഒരു വാക്കിനാൽ വിട ചൊല്ലിയാൽ മറുവാക്കുകൊണ്ടൊന്നു നീറാം നെഞ്ചകം അതിമൂകമാം മിഴി വീശി ഞാൻ ഒളിനോട്ടമെത്തിച്ചു വീണ്ടും യാത്രയായി......
Song video
Song details
വർഷം: 2017
സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ
ഗാനരചന: നിഖിൽ മട്ടത്തിൽ
ഗായകർ: എം ജി ശ്രീകുമാർ, ശ്വേത മോഹൻ
വരികൾ: കല്യാണി
Album: 1971 ബിയോണ്ട് ബോർഡേഴ്സ്
- Singer: എം ജി ശ്രീകുമാർ
- Singer: ശ്വേത മോഹൻ
- Film / album: 1971 ബിയോണ്ട് ബോർഡേഴ്സ്
- Composer: രാഹുൽ സുബ്രഹ്മണ്യൻ
- Lyricist: നിഖിൽ മട്ടത്തിൽ