Malayalam lyrics
ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ... ദാഹമോഹനാദങ്ങൾ.... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ.... നിന്റെ രത്നവിതാനതലങ്ങളിൽ എന്നുമൊരുത്സവമേളം.... നമ്മൾക്കെന്നുമോരാനന്ദതാളം.... അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ... ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ മധുരവികാരതരംഗങ്ങൾ.... അതിലുണരും ജീവിതമോഹങ്ങൾ...... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ.... ദാഹമോഹനാദങ്ങൾ.... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
Song details
വർഷം: 1978
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: അപ്പൻ തച്ചേത്ത്
ഗായകർ: പി സുശീല, വാണി ജയറാം
അഭിനേതാക്കൾ: ജയഭാരതി, പി ആർ വരലക്ഷ്മി
വിശദവിവരങ്ങൾ: ജയ
വിഡിയോ: ഗാനസ്നേഹി
Album: ബീന
- Singer: പി സുശീല
- Singer: വാണി ജയറാം
- Film / album: ബീന
- Composer: കണ്ണൂർ രാജൻ
- Lyricist: അപ്പൻ തച്ചേത്ത്
- Actor: ജയഭാരതി
- Actor: പി ആർ വരലക്ഷ്മി