Malayalam lyrics
ഉം...ഉം..ആ...ആ... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ... ദാഹമോഹനാദങ്ങൾ.... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... ആയിരമായിരം ആലോലതാരകൾ മാടിവിളിയ്ക്കും നീലാകാശമേ.... മാടിവിളിയ്ക്കും നീലാകാശമേ.... നിന്റെ രത്നവിതാനതലങ്ങളിൽ എന്നുമൊരുത്സവമേളം.... നമ്മൾക്കെന്നുമൊരാനന്ദതാളം.... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... അനുഭൂതികളുടെ ലഹരിലയങ്ങളിൽ അറിയാതലിയും നിമിഷങ്ങൾ... നമ്മളറിയാതലിയും നിമിഷങ്ങൾ... ഒരു പൂവിതളിൽ മയങ്ങും മനസ്സിലെ മധുരവികാരതരംഗങ്ങൾ.... അതിലുണരും ജീവിതമോഹങ്ങൾ...... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ.... ദാഹമോഹനാദങ്ങൾ.... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ.... ഒരുമിച്ചൊരുമിച്ചൊഴുകും നമ്മൾ നിർവൃതിതൻ കതിർനാളങ്ങൾ.... ദാഹമോഹനാദങ്ങൾ.... ഒരു സ്വപ്നത്തിൻ പവിഴദ്വീപിൽ.... ഒരു ഗാനത്തിൻ ചിറകിൽ....
Song details
വർഷം: 1978
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: അപ്പൻ തച്ചേത്ത്
ഗായകർ: വാണി ജയറാം, പി സുശീല
വരികൾ: ജയലക്ഷ്മി രവി
Album: ബീന
- Singer: വാണി ജയറാം
- Singer: പി സുശീല
- Film / album: ബീന
- Composer: കണ്ണൂർ രാജൻ
- Lyricist: അപ്പൻ തച്ചേത്ത്