Malayalam lyrics
നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ പിരിഞ്ഞു പോണവരേ വിധിയുടെ കൈകൾക്കറിയില്ലല്ലോ വിരഹവേദന വിരഹവേദന (നിറഞ്ഞ) പിറന്ന ഭൂമിയും പൊന്നും പണവും പങ്കിടുന്നതു പോലെ മധുര മാനസ ബന്ധങ്ങൾ പകുത്തു മാറ്റരുതേ അരുതേ പകുത്തു മാറ്റരുതേ (നിറഞ്ഞ) പഞ്ചഭൂതങ്ങൾ തുന്നിത്തന്നൊരു പഴയ കുപ്പായങ്ങൾ മരണമൂരിയെടുത്താലും പിരിഞ്ഞു പോകരുതേ അരുതേ പിരിഞ്ഞു പോകരുതേ (നിറഞ്ഞ)
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ബി ശ്രീനിവാസ്
അഭിനേതാക്കൾ: തിക്കുറിശ്ശി സുകുമാരൻ നായർ, ആറന്മുള പൊന്നമ്മ
വരികൾ: ശ്രീദേവി, സൂസി
Album: സ്കൂൾ മാസ്റ്റർ
- Singer: പി ബി ശ്രീനിവാസ്
- Film / album: സ്കൂൾ മാസ്റ്റർ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: തിക്കുറിശ്ശി സുകുമാരൻ നായർ
- Actor: ആറന്മുള പൊന്നമ്മ