Malayalam lyrics
നീയൊരു വസന്തം.....എന്റെ മാനസസുഗന്ധം... നിന്നെ കണ്ടാൽ കുളിരിനുപോലും നാണം വല്ലാത്ത നാണം.... നീയൊരു വസന്തം.....എന്റെ മാനസസുഗന്ധം... ഏണനേർമിഴീ....പോയ ജന്മവും...എന്റെ ഉള്ളിൽ നീ....മന്ദഹാസമായ്.... മധുമാസരാഗമലർ പൂത്തു...........മണിവീണ ഗാനമഴ തൂവി.... നീയൊരു വസന്തം.....എന്റെ മാനസസുഗന്ധം... ആ...ആ...ആ..ആ.... കാറ്റിലാടുമീ...കാട്ടുപൂവിലെൻ....മൂകമാനസം..... വീണലിഞ്ഞുപോയ്.... ഒരു പൂവിലിന്ദുലത പോലെ....മനതാരിൽ മോഹമണി പോലെ.... നീയൊരു വസന്തം.....എന്റെ മാനസസുഗന്ധം...
Song video
Song details
വർഷം: 1978
സംഗീതം: കണ്ണൂർ രാജൻ
ഗാനരചന: ബിച്ചു തിരുമല
ഗായകർ: കെ ജെ യേശുദാസ്
അഭിനേതാക്കൾ: സത്താർ, ജയഭാരതി
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: ഗാനസ്നേഹി
Album: ബീന
- Singer: കെ ജെ യേശുദാസ്
- Film / album: ബീന
- Composer: കണ്ണൂർ രാജൻ
- Lyricist: ബിച്ചു തിരുമല
- Actor: സത്താർ
- Actor: ജയഭാരതി