Malayalam lyrics
ജയ ജയ ജയ ജന്മ ഭൂമി ജയ ജയ ജയ ഭാരത ഭൂമി (2) ആകാശഗംഗയൊഴുകി വന്ന ഭൂമി(2) ശ്രീകൃഷ്ണ ഗീതയമൃതു തന്ന ഭൂമി (2) വേദാന്തസാരവിഹാര പുണ്യ ഭൂമി (2) ഭാസുര ഭൂമി ഭാരത ഭൂമി (ജയ) സ്നേഹത്തിൻ കുരിശുമാല ചർത്തിയ ഭൂമി(2) ത്യാഗത്തിൻ നബിദിനങ്ങൾ വാഴ്ത്തിയ ഭൂമി(2) ശ്രീബുദ്ധ ധർമ്മ പതാക നീർത്തിയ ഭൂമി (2) പാവന ഭൂമി ഭാരത ഭൂമി (2) (ജയ) സ്വാതന്ത്ര്യ ധർമ്മ സമര കർമ്മ ഭൂമി (2) സത്യത്തിൻ നിത്യ ഹരിത ധന്യ ഭൂമി (2) സംഗീത നൃത്ത വിലാസ രംഗഭൂമി (2) ഭാസുര ഭൂമി ഭാരത ഭൂമി (ജയ ജയ)
Song video
Song details
വർഷം: 1964
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കെ ജെ യേശുദാസ്, ടി ശാന്ത, കോറസ്
അഭിനേതാക്കൾ: തിക്കുറിശ്ശി സുകുമാരൻ നായർ, വിധുബാല
വിശദവിവരങ്ങൾ: സൂസി
വിഡിയോ: ഗാനസ്നേഹി
Album: സ്കൂൾ മാസ്റ്റർ
- Singer: കെ ജെ യേശുദാസ്
- Singer: ടി ശാന്ത
- Singer: കോറസ്
- Film / album: സ്കൂൾ മാസ്റ്റർ
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ
- Actor: തിക്കുറിശ്ശി സുകുമാരൻ നായർ
- Actor: വിധുബാല