Malayalam lyrics

ആ.......ആ.....ആ....
നീലാമ്പൽ മിഴിയാൽ എന്ത് നീ
തഴുകിയതെന്നുള്ളിൽ പ്രണയമേ
നീലാംബൽ മിഴിയാൽ എന്ത് നീ മെല്ലെ
തഴുകിയതെന്നുള്ളിൽ പ്രണയമേ
എൻ നിനവിൻ മുകിൽ ചില്ലയിൽ
മഴവില്ലിൻ ഇതൾ പൂവു നീ
താരാട്ടും തളിർ തെന്നലായ്
അലിവോടെ തലോടുന്നു നീ
ചെറുനാണം പിടഞ്ഞീടവേ
ചേലോലും കവിൾ രണ്ടിലും
മണിവാക പൂക്കൾ പൂക്കവേ
നീലാമ്പല്‍ മിഴിയാൽ എന്ത് നീ മെല്ലെ
തഴുകിയതെന്നുള്ളിൽ പ്രണയമേ
കനവുകൾ കടലുപോൽ
അലനെയ്തേ നീ ചേരവേ
പുലരിതൻ കതിരുപോൽ
കൂടെ നീ പോരവേ
മനസ്സിലെ തണലിലെ
കുളിർ തേടും ഈ നേരമോ
മുറിവുകൾ മധുരമായ്
താനേ മാറുന്നുവോ
അഴകായ് അകമേ ഒഴുകുന്നോ
കൊഴിയും മഞ്ഞാൽ പൊതിയുന്നോ
അതിരോ അകലെ മായുന്നോ
പതിയെ എന്നിൽ നിറയുന്നോ
നനന..നനനന്നാനന .....
എൻ നിനവിൻ മുകിൽ ചില്ലയിൽ
മഴവില്ലിൻ ഇതൾ പൂവു നീ
താരാട്ടും തളിർ തെന്നലായ്
അലിവോടെ തലോടുന്നു നീ
ചെറുനാണം പിടഞ്ഞീടവേ
ചേലോലും കവിൾ രണ്ടിലും
മണിവാക പൂക്കൾ പൂക്കവേ
നീലാമ്പല്‍ മിഴിയാൽ എന്ത് നീ മെല്ലെ
തഴുകിയതെന്നുള്ളിൽ പ്രണയമേ

Song video

Watch on YouTube

Song details

വർഷം: 2024

സംഗീതം: പ്രിൻസ് ജോർജ്ജ്

ഗാനരചന: മനു മഞ്ജിത്ത്

ഗായകർ: സച്ചിൻ വാരിയർ

വിശദവിവരങ്ങൾ: ദിലീപ് സി എസ്

വിഡിയോ: ഗാനസ്നേഹി

Album: 1 പ്രിൻസസ്സ് സ്ട്രീറ്റ്