Malayalam lyrics

ആ.......
നീ മധുപകരൂ മലര്‍ചൊരിയൂ
അനുരാഗപൗര്‍ണ്ണമിയേ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മണിവിളക്കുവേണ്ടാ മുകില്‍കാണേണ്ടാ
ഈ പ്രേമസല്ലാപം
കളിപറഞ്ഞിരിക്കും കിളിതുടങ്ങിയല്ലോ
തന്‍ രാഗസംഗീതം
ഇരുകരളുകളില്‍ വിരുന്നുവന്നൂ
മായാത്തമധുമാസം
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ
മാനം കഥപറഞ്ഞൂ താരം കേട്ടിരുന്നൂ
ആകാശമണിയറയില്‍
മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍
ചോരനായ് കടന്നൂ
ഉടലറിയാതെ ഉലകറിയാതെ
നിന്‍ മാനസം കവര്‍ന്നൂ
നീ മായല്ലേ മറയല്ലേ
നീലനിലാവൊളിയേ

Song video

Watch on YouTube

Song details

വർഷം: 1970

സംഗീതം: ഉഷാ ഖന്ന

ഗാനരചന: പി ഭാസ്കരൻ

ഗായകർ: കെ ജെ യേശുദാസ്

വർഗ്ഗീകരണം: റൊമാന്റിക് മെലഡി

വിശദവിവരങ്ങൾ: murugan1170

വിഡിയോ: remasteringchannel

കരോക്കെ: മനു

Album: മൂടൽ മഞ്ഞ്