Malayalam lyrics
മന്താര പുഞ്ചിരി പൂക്കള്‍ നിറച്ചൊരു പുന്നാര തങ്കക്കുടമല്ലേ കണ്ണെഴുതെന്തിനു കനക വളയെന്തിനു കണ്ടാല്‍ ആരും കൊതിക്കുമല്ലോ (മന്താര..) മുട്ടുകള്‍ കുത്തി നിന്‍ ഖല്‍ബില്‍ കളിക്കുന്ന മുത്തോളി പൈങ്കിളി കണ്മണിക്കു (2) പട്ടുടുപ്പെന്തിനു പാദസരം എന്തിനു കെട്ടാന്‍ ആരും കൊതിക്കുമല്ലോ (2) (മന്താര..) റബ്ബിന്റെ തിരുവുള്ളം മറ്റാരും കേള്‍ക്കാതെ കല്‍പിച്ചു തന്നൊരു കനിയല്ലേ (2) പൂമെത്തയെന്തിനൊ പുതുവിരിപ്പെന്തിനൊ ഈ മാറിലേറ്റി ഉറക്കുമല്ലോ (2) (മന്താര..(2)) manthaara punchiri pookkaL niRachchoru
Song details
വർഷം: 1965
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ പി ഉദയഭാനു
വിശദവിവരങ്ങൾ: സന്ധ്യ
Album: തങ്കക്കുടം
- Singer: കെ പി ഉദയഭാനു
- Film / album: തങ്കക്കുടം
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ