Malayalam lyrics
മലരും കിളിയും ഒരു കുടുംബം ഒരു കുടുംബം നദിയും കടലും ഒരു കുടുംബം ഒരു കുടുംബം നദിയുടെ കരയില്‍ കിളികള്‍ പോലെ നിങ്ങള്‍ വിടര്‍ത്തും വസന്തം (മലരും) മാനത്തെ കുഞ്ഞുങ്ങള്‍ സിന്ദൂരം ചിന്തുന്ന മാണിക്ക്യ കുന്നേറി തുള്ളിച്ചാടും (മാനത്തെ ) അഴകുകള്‍ നിങ്ങള്‍ ഉണര്‍വുകള്‍ നിങ്ങള്‍ (2) അമ്മയ്ക്കും അച്ഛന്നും കണികളായ് മേവുന്ന എന്‍ കണ്ണിന്‍ മണികളെ നിങ്ങള്‍ക്കായ് സ്വര്‍ണ്ണപ്പൂംകുടയുമായ് നില്‍ക്കുന്നു ആരാമം നിറവുമായ് (മലരും ) പാലാഴിപ്പൈതങ്ങള്‍ പാല്‍ക്കഞ്ഞി തൂവുന്ന പഞ്ചാര പൂഴിയില്‍ മിന്നി മിന്നും (പാലാഴി ) കതിരുകള്‍ നിങ്ങള്‍ കനവുകള്‍ നിങ്ങള്‍ (2) ഒറ്റയ്ക്കും ഒന്നിച്ചും തിരകളെ തോല്‍പ്പിക്കാന്‍ പോരും പൊന്നലകളെ നിങ്ങള്‍ക്കായ് അന്തിപൂത്തിരിയുമായ് വന്നെത്തുന്നാകാശം കുടവുമായ് (മലരും)
Song video
Song details
വർഷം: 1983
സംഗീതം: രവീന്ദ്രൻ
ഗാനരചന: പൂവച്ചൽ ഖാദർ
ഗായകർ: കെ ജെ യേശുദാസ്, കോറസ്
രാഗം: സാവിത്രി
അഭിനേതാക്കൾ: മോഹൻലാൽ, ലക്ഷ്മി, പ്രേം നസീർ
വിശദവിവരങ്ങൾ: അഡ്മിൻ
വിഡിയോ: ഗാനസ്നേഹി
Album: ആട്ടക്കലാശം
- Singer: കെ ജെ യേശുദാസ്
- Singer: കോറസ്
- Film / album: ആട്ടക്കലാശം
- Composer: രവീന്ദ്രൻ
- Lyricist: പൂവച്ചൽ ഖാദർ
- Actor: മോഹൻലാൽ
- Actor: ലക്ഷ്മി
- Actor: പ്രേം നസീർ