Malayalam lyrics
കണ്ണിനകത്തൊരു കണ്ണുണ്ട് അതു കണ്ടുപിടിച്ചു തുറക്കുക നീ കണ്ണിനകത്തൊരു കണ്ണുണ്ട് അതു കണ്ടുപിടിച്ചു തുറക്കുക നീ (കണ്ണിനകത്തൊരു) എന്നാല്‍ സോദര, വിശ്വാസികളുടെ സുന്ദരനഗരം മെക്കാ കാണാം (എന്നാല്‍) കണ്ണിന്‍ കണിയായ് കരളിന്നമൃതായ് മണ്ണിലെ വിണ്ണാം മെക്കാ കാണാം (കണ്ണിന്‍) (കണ്ണിനകത്തൊരു) പാവനനായ മുഹമ്മദ് മുസ്തഫ പള്ളിയുറങ്ങും മക് ബറ കാണാം (പാവനനായ) കോമളമായ മദീനാപുരിയില്‍ പാമരനെ പണ്ഠിതനെ കാണാം (കോമളമായ) (കണ്ണിനകത്തൊരു) ഇബ്രാഹിം നബി രക്ഷകനാകും റബ്ബിന്‍ കല്പന കേള്‍ക്കുകയാലേ (ഇബ്രാഹിം) പുത്രബലിയ്ക്കായ് കത്തിയുയര്‍ത്തിയ വിശ്വാസത്തിന്‍ പെരുനാള്‍ കാണാം(പുത്രബലിയ്ക്കായ് ) (കണ്ണിനകത്തൊരു)
Song video
Song details
വർഷം: 1962
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: മെഹബൂബ്, കെ എസ് ജോർജ്ജ്
അഭിനേതാക്കൾ: പ്രേം നസീർ
വരികൾ: ശ്രീദേവി, venu
Album: ലൈലാ മജ്‌നു
- Singer: മെഹബൂബ്
- Singer: കെ എസ് ജോർജ്ജ്
- Film / album: ലൈലാ മജ്‌നു
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ
- Actor: പ്രേം നസീർ