Malayalam lyrics
മധുരസം മധുപാനോത്സവരസം - 2 ചിരിക്കുകൊഞ്ചും ചില്ലുഗ്ലാസ്സിൻ - 2 ചുംബനമേൽക്കാനെന്തു രസം - 2 മധുരസം മധുപാനോത്സവരസം ചിരിച്ചുകൊഞ്ചും ചില്ലുഗ്ലാസ്സിൻ - 2 ചുംബനമേൽക്കാനെന്തു രസം - 2 സ്വർഗ്ഗമോതിയ പകൽക്കിനാക്കളെ പാടേ മറക്കൂ നഗ്നസത്യത്തിൻ നാഭിച്ചുഴിയിൽ നോക്കിനോക്കി രസിയ്‌ക്കൂ (സ്വർഗ്ഗമോതിയ...) യൌവ്വനോന്മാദലഹരികളേ യജ്ഞശാലതൻ തപസ്വികളേ - 2 വരൂ വരൂ നുകരൂ (മധുരസം...) തലനരച്ചൊരു തത്വശാസ്ത്രങ്ങൾ താനേ മരിയ്‌ക്കും ചിലങ്കകെട്ടിയ കാലമിവിടെ പാടി നൃത്തംചവിട്ടും (തലനരച്ചൊരു...) പുതിയ മാനങ്ങൾ തേടിവരും പുതിയ താളങ്ങൾ തുടിച്ചുവരും - 2 വരൂ വരൂ പകരൂ (മധുരസം...)
Song details
വർഷം: 1979
സംഗീതം: കെ ജെ ജോയ്
ഗാനരചന: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
ഗായകർ: ഷെറിൻ പീറ്റേർസ്
വരികൾ: ജയലക്ഷ്മി രവി
Album: തരംഗം
- Singer: ഷെറിൻ പീറ്റേർസ്
- Film / album: തരംഗം
- Composer: കെ ജെ ജോയ്
- Lyricist: ചിറയിൻകീഴ് രാമകൃഷ്ണൻ നായർ