Malayalam lyrics
മദനസോപാനത്തിന്‍ നര്‍ത്തകികള്‍ - ഞങ്ങള്‍ മന്മഥനെഴുതിയ കീര്‍ത്തനങ്ങള്‍... രതിയുടെ അധരത്തില്‍ രാഗങ്ങളാകും കൊതികൊള്ളും മേനിയില്‍ സര്‍പ്പങ്ങളാകും കാമസര്‍പ്പങ്ങളാകും... (മദന...) മദംകൊണ്ട മധുവാണി വാസവദത്തതന്‍ മധുരാപുരി പെറ്റ മോഹിനി ഞാന്‍ വില്വമംഗലത്തിന്‍ സല്ലാപസായൂജ്യം കല്ലോലിനി തോല്‌ക്കും കാമിനി ഞാന്‍ കൈരളീനന്ദിനി ഞാന്‍... (മദന...) കല തീര്‍ത്ത സ്വര്‍ഗ്ഗത്തിന്‍ നട കണ്ട കമ്പന്റെ തമിഴാം മലര്‍ ചൂടും ദേവദാസി ചുറ്റമ്പലങ്ങളില്‍ ശില്‌പങ്ങളായുറയും കല്‌പനകള്‍ കവര്‍ന്ന മോഹിനി ഞാന്‍ തമിഴകസുന്ദരി ഞാന്‍... (മദന...)
Song video
Song details
വർഷം: 1978
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: അമ്പിളി രാജശേഖരൻ, ജെൻസി
രാഗം: രാഗമാലിക (കാപ്പി, ചന്ദ്രകോൻശ്, സരസ്വതി)
വിശദവിവരങ്ങൾ: നിത്യാനന്ദ
Album: ആനക്കളരി
- Singer: അമ്പിളി രാജശേഖരൻ
- Singer: ജെൻസി
- Film / album: ആനക്കളരി
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി