Malayalam lyrics
മാവു പൂത്തു മാതളം പൂത്തു താന്നി പൂത്തു തമ്പകം പൂത്തു കാമദേവനോടിയടുത്തൂ ആവനാഴി വാരിനിറച്ചു (മാവു പൂത്തു ..) പാലപൂത്തു പയനംപൂത്തു പട്ടുപള്ളിച്ചേലയുടുത്തൂ കുളികഴിഞ്ഞൂ കുന്നും മലയും കളഭചന്ദനഗോപികള്‍ തൊട്ടു (മാവു പൂത്തു ..) പുഷ്പകാലക്ഷേത്രത്തിങ്കല്‍ പൂജാവനമാലയുമേന്തി പുലരൊളിയാം കഴകക്കാരി കിളിമൊഴിയായ് കേറി വന്നു (മാവു പൂത്തു ..)
Song video
Song details
വർഷം: 1970
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: ഷീല
വിശദവിവരങ്ങൾ: ജയ
വിഡിയോ: ഗാനസ്നേഹി
Album: അമ്പലപ്രാവ്
- Singer: എസ് ജാനകി
- Film / album: അമ്പലപ്രാവ്
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ