Malayalam lyrics
കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ മുട്ടിവിളിക്കുന്ന റാണിയാരോ.. മുട്ടിവിളിക്കുന്ന റാണിയാരോ... (കൊട്ടി) റാണിയല്ല ഞാൻ റാണിയല്ല ഞാൻ യാചകി പ്രേമയാചകി യാചകി പ്രേമയാചകി.. വാടിക്കരിഞ്ഞ മരുഭൂവിൽ പൂങ്കുല ചൂടിച്ച വാസന്ത ദേവിയാരോ വാസന്ത ദേവിയാരോ.. (വാടിക്കരിഞ്ഞ.. ) ദേവിയല്ല ഞാൻ.. ദേവിയല്ല ഞാൻ രാജവീഥിയിൽ പൂവുകൾ വിൽക്കും പൂക്കാരി.. പൂക്കാരി.. ഗോപുരദ്വാരത്തിൽ സങ്കൽപ്പമാലയാൽ ദീപം കൊളുത്തിക്കഴിഞ്ഞില്ല ഞാൻ.. (ഗോപുര..) ഏകയാമെന്റെ.. ഏകയാമെന്റെ കയ്യിലുണ്ടല്ലോ സ്നേഹദീപത്തിൻ കൈത്തിരി സ്നേഹദീപത്തിൻ കൈത്തിരി.. കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലിൽ മുട്ടിവിളിക്കുന്ന റാണിയാരോ.. മുട്ടിവിളിക്കുന്ന റാണിയാരോ...
Song video
Song details
വർഷം: 1968
സംഗീതം: എം ബി ശ്രീനിവാസൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വിശദവിവരങ്ങൾ: venu
Album: അപരാധിനി
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: അപരാധിനി
- Composer: എം ബി ശ്രീനിവാസൻ
- Lyricist: പി ഭാസ്കരൻ