Malayalam lyrics
നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു (നവരത്നപേടകം......) കാവല്‍ക്കാരില്ലാത്ത കൊട്ടാരക്കിടപ്പറ കള്ളനാം കണ്ണനെ കാത്തിരിപ്പൂ നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു മയങ്ങാതെ മൂരിനിവര്‍ക്കുന്നു റാണി നിറയാതെ തുള്ളിത്തുളുമ്പുന്നു റാണി (മയങ്ങാതെ......) ആടാതെ പാടി വിയര്‍ക്കുന്നു മേനി ഓടാതെ ഓടിത്തളരുന്നു മേനി പൂമേനി തളരുന്ന രഹസ്യം ഈ കാര്‍വര്‍ണ്ണനറിയില്ലായെന്നോ ആഹാഹാ...ഹാഹാ..ആഹാ..ഹാ.. നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു കരയാതെ കണ്ണുനിറയ്ക്കുന്നു റാണി ചിരിക്കാതെ ചുണ്ടു വിടര്‍ത്തുന്നു റാണി (കരയാതെ.....) കുളിരാതെ കോരിത്തരിയ്ക്കുന്നു മേനി ഇരുളിന്നു വേണ്ടി കൊതിയ്ക്കുന്നു മേനി അധരത്തില്‍ വിടരുന്ന രഹസ്യം ഈ മണിവര്‍ണ്ണന്‍ കവരില്ലായെന്നോ ആഹാഹാ...ഹാഹാ..ആഹാ..ഹാ.. നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു കാവല്‍ക്കാരില്ലാത്ത കൊട്ടാരക്കിടപ്പറ കള്ളനാം കണ്ണനെ കാത്തിരിപ്പൂ നവരത്നപേടകം തുറന്നു വെച്ചു നാണത്തിന്‍ മുഖപടം മാറ്റിവെച്ചു...
Song details
വർഷം: 1975
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: എസ് ജാനകി
വരികൾ: ജയലക്ഷ്മി രവി
Album: അഷ്ടമിരോഹിണി
- Singer: എസ് ജാനകി
- Film / album: അഷ്ടമിരോഹിണി
- Composer: എം കെ അർജ്ജുനൻ
- Lyricist: ശ്രീകുമാരൻ തമ്പി