Malayalam lyrics
താനേ തിരിഞ്ഞും മറിഞ്ഞും തന്‍ താമരമെത്തയിലുരുണ്ടും മയക്കം വരാതെ മാനത്തു കിടക്കുന്നു മധുമാസ സുന്ദര ചന്ദ്രലേഖ ചന്ദനക്കട്ടിലില്‍ പാതിരാവിരിച്ചിട്ട ചെമ്പകവെണ്മലര്‍ തൂവിരിപ്പില്‍(ചന്ദന..) മധുവിധുരാവിനായ് ചുണ്ടുകളില്‍ പ്രേമ മകരന്ദമഞ്ജരിയേന്തീ (മധുവിധു..) (താനേ...) പ്രേമതപസ്വിനി പ്രേമതപസ്വിനി കാമുകസംഗമ വേളയില്‍ ..(പ്രേമ..) നാണിച്ചു നാണിച്ചു വാതിലടച്ചില്ലേ മാനത്തെ പൊന്മുകിലിന്നലെ (താനേ...)
Song video
Song details
വർഷം: 1970
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വിശദവിവരങ്ങൾ: aslam/asdommpmonline
വിഡിയോ: കല്യാണി, ഗാനസ്നേഹി
Album: അമ്പലപ്രാവ്
- Singer: എസ് ജാനകി
- Film / album: അമ്പലപ്രാവ്
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ