Malayalam lyrics
മാതളമലരേ മാതളമലരേ മാരനു നേദിച്ച മുന്തിരിനീരേ മാതളമലരേ..... പൂവിളിയോടെ ഞാനെതിരേല്‍ക്കാം ജീവിതമണിയറയില്‍ താംബൂലം നീട്ടി തങ്കക്കിനാവിന്‍ തംബുരുമീട്ടിവരൂ തംബുരുമീട്ടിവരൂ.. നീവരു നീവരു നീവരൂ.... മാതളമലരേ..... കാണാക്കുയിലിന്‍ പാട്ടിലുണര്‍ന്നൊരു കാനന ദേവതമാര്‍ തൂവെണ്ണിലാവിന്‍ പൂമ്പട്ടിലെഴുതിയ കാമലേഖനമേ...നീവരു നീവരു നീവരൂ.... മാതളമലരേ..... പാദസരങ്ങള്‍ പാടാനിനിയും താമസമരുതരുതേ ആദ്യത്തെ രാവിന്‍ ആനന്ദലഹരികള്‍ പ്രാണനില്‍ നീ പകരൂ നീവരു നീവരു നീവരൂ.... മാതളമലരേ.....
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: ഓ എൻ വി കുറുപ്പ്
ഗായകർ: കമുകറ പുരുഷോത്തമൻ
രാഗം: വലചി
ഹിന്ദുസ്ഥാനി രാഗം: കലാവതി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
അഭിനേതാക്കൾ: പ്രേം നസീർ, ജയന്തി
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: ഗാനസ്നേഹി
Album: കളിയോടം
- Singer: കമുകറ പുരുഷോത്തമൻ
- Film / album: കളിയോടം
- Composer: ജി ദേവരാജൻ
- Lyricist: ഓ എൻ വി കുറുപ്പ്
- Actor: പ്രേം നസീർ
- Actor: ജയന്തി