Malayalam lyrics
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ അക്കരയ്ക്കോ ഇക്കരയ്ക്കോ പൊന്മുകിലോലപ്പായകെട്ടിയ പൊന്നും തോണീ മാന്‍പേടയുറങ്ങണതോണീ മന്ദാരത്തോണീ... ആ... പാല്‍ക്കടലാകേ പൊന്‍ വലവീശണ പഞ്ചമിത്തോണീ (മാന്‍പേട...)(ആകാശ...) കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ നീ എന്നെപ്പോലൊരനാഥപ്പെണ്‍കൊടിയല്ലെന്നാരുപറഞ്ഞൂ (കനക...) കന്നിനിലാവിനുകളഞ്ഞുകിട്ടിയ കറുത്തപെണ്ണേ നീ അല്ലിപ്പൂവുകള്‍ വിറ്റുനടക്കുകയല്ലെന്നാരുപറഞ്ഞൂ? (കന്നിനിലാവിനു...) ഓ..... (ആകാശ...) മാലാഖകള്‍ തുഴയണ തോണീ മുല്ലപ്പൂംതോണീ..ഓ... അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ... (മാലാഖകള്‍ ...) (ആകാശ...)
Song video
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കമുകറ പുരുഷോത്തമൻ, പി സുശീല
രാഗം: പഹാഡി
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വരികൾ: ശ്രീദേവി
സ്പോട്ടിഫൈ: യെസ്‌പീ
Album: പട്ടുതൂവാല
- Singer: കമുകറ പുരുഷോത്തമൻ
- Singer: പി സുശീല
- Film / album: പട്ടുതൂവാല
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ