Malayalam lyrics
മാനത്തെ പിച്ചക്കാരനു മാണിക്ക്യം വാരിത്തൂകിയ മാളോരെ താഴത്തെ പിച്ചക്കാരനൊരോഴക്കു മുത്തു തരാമോ മാളോരേ (മാനത്തെ) മനുഷ്യ പുത്രനു കിട്ടാനുള്ളതു മരക്കുരിശല്ലോ ഭൂമിയിൽ മരക്കുരിശല്ലോ അവന്റെ ഭിക്ഷാപാത്രം നിറയെ കണ്ണീരാണല്ലോ ഇന്നും കണ്ണീരാണല്ലോ (മാനത്തെ) വെളിച്ചമില്ല വീടില്ലവനൊരു വളർത്തു മൃഗമല്ലോ വിധിയുടെ വളർത്തു മൃഗമല്ലോ അയച്ച ദൈവം കൂടിയുമവനെ കാണാറില്ലല്ലോ ഇന്നും കണാറില്ലല്ലോ (മാനത്തെ)
Song details
വർഷം: 1965
സംഗീതം: ജി ദേവരാജൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: കമുകറ പുരുഷോത്തമൻ, എൽ ആർ അഞ്ജലി
വിശദവിവരങ്ങൾ: VENU
Album: പട്ടുതൂവാല
- Singer: കമുകറ പുരുഷോത്തമൻ
- Singer: എൽ ആർ അഞ്ജലി
- Film / album: പട്ടുതൂവാല
- Composer: ജി ദേവരാജൻ
- Lyricist: വയലാർ രാമവർമ്മ