Malayalam lyrics

മാമ്പഴക്കാലം മാമ്പഴക്കാലം
മാമ്പഴക്കാലം ഓ...
തിത്തിത്താരം പാടും
തത്തമ്മയ്ക്കൊന്നാടാൻ
തത്തിത്തത്തും മാമ്പഴക്കാലം
കൊത്തിക്കൊത്തി തിന്നാൻ
മുത്തം തേടിപ്പോകും
മുത്തിനൊത്ത മാമ്പഴക്കാലം
കുറുക്കനും മാമ്പഴക്കാലം
കുട്ടിക്കുറുമ്പിനും മാമ്പഴക്കാലം
ഓഹോ ചക്കരമാമ്പഴക്കാലം
പപ്പര പപ്പര പപ്പ പര പപ്പര പപ്പര പപ്പപ്പര ഹൊയ്...
തിത്തിത്താരം പാടും
തത്തമ്മയ്ക്കൊന്നാടാൻ
തത്തിത്തത്തും മാമ്പഴക്കാലം
കട്ടുറുമ്പിനും മാമ്പഴക്കാലം
കൂ കുരുവിക്കും മാമ്പഴക്കാലം
കൊച്ചരുവിക്കും മാമ്പഴക്കാലം
പിച്ച വെക്കണ മാമ്പഴക്കാലം
മിന്നാമിന്നി നിന്നെത്തേടി മാനത്തും മാമ്പഴക്കാലം
മൊട്ടിട്ടെന്റെ മുന്നിൽ പൂത്തൊരുങ്ങി നിന്നു
ചാഞ്ഞുലഞ്ഞു നിന്നു പൂത്തു മാമ്പഴക്കാലം
മനസ്സിലെ മാമ്പഴക്കാലം
പപ്പര പപ്പര പപ്പ പര പപ്പര പപ്പര പപ്പര ഹൊയ്...
തിത്തിത്താരം പാടും
തത്തമ്മയ്ക്കൊന്നാടാൻ
തത്തിത്തത്തും മാമ്പഴക്കാലം
പൊന്നുരുക്കണു മാമ്പഴക്കാലം
മഞ്ഞണിയണ് മാമ്പഴക്കാലം
കാറ്റുലയ്ക്കണ മാമ്പഴക്കാലം
കണ്ണെറിയണ മാമ്പഴക്കാലം
പൂവാൽ തുമ്പീ പൂന്തേൻ തേടി
മാനത്തും മാമ്പഴക്കാലം
പച്ചക്കിളിപ്പെണ്ണേ ഊയലിട്ടൊന്നാടാം
പാട്ടുപെട്ടി വാങ്ങാം നല്ല മാമ്പഴക്കാലം
മനസ്സിലെ മാമ്പഴക്കാലം
തിത്തിത്താരം പാടും
തത്തമ്മയ്ക്കൊന്നാടാൻ
തത്തിത്തത്തും മാമ്പഴക്കാലം
കൊത്തിക്കൊത്തി തിന്നാൻ
മുത്തം തേടിപ്പോകും
മുത്തിനൊത്ത മാമ്പഴക്കാലം
കുറുക്കനും മാമ്പഴക്കാലം
കുട്ടിക്കുറുമ്പിനും മാമ്പഴക്കാലം
ഓഹോ ചക്കരമാമ്പഴക്കാലം
പപ്പര പപ്പര പപ്പ പര പപ്പര പപ്പര പപ്പപ്പര ഹൊയ്...
മാമ്പഴക്കാലം മാമ്പഴക്കാലം
മാമ്പഴക്കാലം ഹോയ്...
പപ്പര പപ്പര പപ്പ പര പപ്പര പപ്പര പപ്പപ്പര ഹൊയ്...
മാമ്പഴക്കാലം മാമ്പഴക്കാലം
മാമ്പഴക്കാലം ഹോയ്...

Song video

Watch on YouTube

Song details

വർഷം: 2004

സംഗീതം: എം ജയചന്ദ്രൻ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി

ഗായകർ: എം ജി ശ്രീകുമാർ

വരികൾ: ജിജാ സുബ്രമണ്യൻ

Album: മാമ്പഴക്കാലം