Malayalam lyrics
കവിളിലെന്തേ കുങ്കുമം കണ്ണിലെന്തേ സംഭ്രമം കവിളിലെന്തേ കുങ്കുമം കണ്ണിലെന്തേ സംഭ്രമം മണ്ഡപത്തില്‍ മാരനെത്തി മാലയിടാറാകുമ്പോള്‍ (കവിളിലെന്തേ) ഹൊയ് ഹൊയ് ഹൊയ് മണിയറയില്‍ തോഴിമാര്‍ കള്ളീ നിന്നെ തള്ളീടും മണിയറയില്‍ തോഴിമാര്‍ കള്ളീ നിന്നെ തള്ളീടും കളി പറയും കാമുകന്‍ കാതില്‍ ചൊല്ലും മെല്ലെ മെല്ലെ (കവിളിലെന്തേ) കൊട്ടു കേള്‍ക്കും നേരത്ത് കുരവ കേള്‍ക്കും നേരത്ത് കൊട്ടു കേള്‍ക്കും നേരത്ത് കുരവ കേള്‍ക്കും നേരത്ത് കൂട്ടുകാരി ചൊല്ലിടും കുത്തുവാക്കു കേള്‍ക്കും നേരം (കവിളിലെന്തേ) പട്ടു മെത്തയിലേറി നീ പാലെടുത്തു നീട്ടണം പട്ടു മെത്തയിലേറി നീ പാലെടുത്തു നീട്ടണം തുമ്പു നുള്ളിയ വെറ്റില തുളസിവെറ്റില നീട്ടണം പെണ്ണേ (കവിളിലെന്തേ)
Song video
Song details
വർഷം: 1970
സംഗീതം: ഉഷാ ഖന്ന
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ബി വസന്ത, കോറസ്
വർഗ്ഗീകരണം: വിവാഹഗാനങ്ങൾ
വരികൾ: പാർവതി വേണുഗോപാൽ, സൂസി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: മൂടൽ മഞ്ഞ്
- Singer: ബി വസന്ത
- Singer: കോറസ്
- Film / album: മൂടൽ മഞ്ഞ്
- Composer: ഉഷാ ഖന്ന
- Lyricist: പി ഭാസ്കരൻ