Malayalam lyrics
kando kando kannane ningal കണ്ടോ കണ്ടൊ കണ്ണനെ നിങ്ങള്‍ കാടേ കുയിലേ പൂമരമേ നേരമായി നേരമായി കാലിമേയ്ക്കാന്‍ പോകുവാന്‍ തൈരോ തൈര് പാലോ പാല് കയ്യില്‍ ചോരാത്ത കട്ടിയുള്ള തൈരൊ തൈര് കുടിച്ചാല്‍ തീരാത്ത മധുരമുള്ള പാലോ പാല് അകിടു തോരാത്ത പശുവിന്റെ പാലോ പാല് തൈരോ തൈര് പാലോ പാല് കാലിമേച്ചു കാലിമേച്ചു കാലാകെ കുഴഞ്ഞു കോലക്കുഴലൂതിയൂതി തൊണ്ടയാകെ വരണ്ടു തൈരുതരാമോ അല്‍പ്പം പാലുതരാമൊ അമ്മാ തൈരു തരാമോ കാലിമേയ്ക്കും പിള്ളാര്‍ക്കൊന്നും പാലുതരില്ല ഞങ്ങള്‍ കളിയാക്കും കുട്ടികള്‍ക്കു തൈരുതരില്ല തൈരുതരില്ല കണ്ണാ പാലുതരില്ല ഞങ്ങള്‍ തൈരുതരില്ല തൈരോ തൈര് പാലോ പാല് ആഹാ... ആഹാ ഒന്നാംതരം തൈരൊന്നാംതരം ഒന്നാംതരം പാലൊന്നാംതരം ഓടണ്ടാ കണ്ണാ ഓടേണ്ട കാടത്തം കാട്ടി നീ ഓടണ്ട വീട്ടിലിരിയ്ക്കും നിന്നമ്മയെ കാണട്ടെ കാട്ടിത്തരാം കണ്ണാ കാട്ടിത്തരാം
Song video
Song details
വർഷം: 1961
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: പി ലീല, ശാന്ത പി നായർ, കോറസ്
വരികൾ: അജയ് മേനോൻ, ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: കൃഷ്ണകുചേല
- Singer: പി ലീല
- Singer: ശാന്ത പി നായർ
- Singer: കോറസ്
- Film / album: കൃഷ്ണകുചേല
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ