Malayalam lyrics
ജീവിതാനന്ദം തരും താളമിതേ നടമാടി പുകള്‍പാടു മലര്‍മാരന്‍ വരവായിതേ>... ശ്രീകരമീ വസന്തം തഴുകിടവേ സ്വാന്തം പാരമേയ മൊഹനമാം പ്രേമവൃന്ദാവനമായ് ജീവിതാനന്ദം തരും...... മദമാളും മധുപാവലി പ്രേമ സുമജാല മധുപാന സുഖം തേടവേ പൂവണിയും വല്ലരികള്‍ നലമായ് ആടീടവേ കുയിലിന്‍ ഗാനാമൃത രസമോ ഉയര്‍ന്നീടവേ മദമാളും മധുപാവലി.......... ഈ സുദിനം അനുഭവ സുഖരസതരളം സുകൃതമേ വിവിധ സുമജയ-യീ സുദിനം... സുരഭിലമേ സമുചിതമേ ഈരവമുഖരിത മലര്‍ശരമലര്‍വനമേ പവനനിലിളകിടും തരുനിര ലതകളെ തഴുകിടും മനംകവരും സമയമിതേ മഹിതകലാ സമുദയമേ മദനമഹോത്സവദിനമേ അരുണോദയമേ പൊഴിയും കരുണാരസമേ നാനാസുഖവും ഗാനാമൃതരസ ലീലാരവമതി സുഖമേകിടവേ രതിയാടിടുമീ നടനം മദനം ഭുവനേ മംഗളമേ മധുരിതമേ അനുരാഗപരമാനന്ദം നേടി മനമേ ആടിടുമീ രംഗം വിജയാത്മകമേ ആരമ്യം അസുലഭഗാന രസലീലാ ഫലമേ ജന്മം അനുരാഗപരമാനന്ദം നേടി.......
Song video
Song details
വർഷം: 1950
സംഗീതം: ഗോവിന്ദരാജുലു നായിഡു
ഗാനരചന: തുമ്പമൺ പത്മനാഭൻകുട്ടി
ഗായകർ: പി ലീല
രാഗം: രാഗമാലിക (കല്യാണി, തോഡി, വസന്തം, Shama)
വിശദവിവരങ്ങൾ: മിഴിനീർ
Album: ചന്ദ്രിക
- Singer: പി ലീല
- Film / album: ചന്ദ്രിക
- Composer: ഗോവിന്ദരാജുലു നായിഡു
- Lyricist: തുമ്പമൺ പത്മനാഭൻകുട്ടി