Malayalam lyrics

കടമിഴിയാലേ കഥ പറയാതെ
കരളറിയാതെ നീ
കനലെ പുല്‍കാന്‍ കൈ നീട്ടാതെ
കഥയറിയാതെ നീ
(കടമിഴിയാലേ )
നേര്‍വഴി പോകും മാന്മിഴിമാരില്‍
കണ്ണെറിയാതെ നീ
കാണ്മവരെല്ലാം കാമുകിമാരായ്
കരുതീടാതെ നീ - കരുതീടാതെ
പാന്റും സെന്റും പൗഡറുമായി
വഴി നീളെ കാണും
പാപികള്‍ വീശും വലയില്‍ വീണാല്‍
വലയും നീ പെണ്ണേ - വലയും പെണ്ണേ

Song details

വർഷം: 1954

സംഗീതം: എസ്‌ ജി കെ പിള്ള

ഗാനരചന: അഭയദേവ്

ഗായകർ: ടി ആർ ഗജലക്ഷ്മി

വിശദവിവരങ്ങൾ: ബി വിജയകുമാർ

Album: മനസ്സാക്ഷി