Malayalam lyrics

കാണാ തിങ്കള്‍ പോറ്റും കലമാനേ
കരിമീന്‍ കണ്‍ തുടിക്കാനെന്താണു്
മാറില്‍ കൈനഖത്തിന്‍ ശരമേറ്റോ
മായപ്പൂങ്കരിക്കില്‍ മുറിവേറ്റോ...
ചുണ്ടില്‍ പാട്ടുമായ് ചൂളം വിളിയുമായ്
വരൂ നീ വാര്‍കുയിലേ....
(കാണാ തിങ്കള്‍ പോറ്റും....)
വയണ പൂക്കും പാടവരമ്പില്‍
വിരിഞ്ഞു നില്‍ക്കണ പൂമോളേ..
വിത്തു വിതച്ചും വെള്ളംതേവിയും
കറ്റ മെതിക്കാന്‍ വരണുണ്ടേ...നിന്‍
കറ്റ മെതിക്കാന്‍ വരണുണ്ടേ...
(വയണ പൂക്കും...)
ബാലേ...ചാരുശീലേ....
പൂവമ്പന്‍ അഞ്ചമ്പുമെയ്തു
നിന്‍ പൂമ്പട്ടു പാവാട ഞൊറിയഴിഞ്ഞു...
ഈ രാത്രി ഞാന്‍ നിന്റെ അരികില്‍
ഇടയുന്ന കടലായ് തുടിക്കും....
(പൂവമ്പന്‍....)
മദനപ്പൂവേ...മാരന്റെ മയിലേ
മൈലാഞ്ചിച്ചോപ്പുള്ള മാതള കനിയേ
ഹുസ്‌നുൽ ജമാല്‍ നിന്‍ പിമ്പേ അല്ലേ
ബദരുള്‍ മുനീറല്ലേ ഞാന്‍....
റങ്കുള്ള പെണ്ണല്ലേ രസിപ്പിച്ചാട്ടേ....
റംസാന്റെ മൊഞ്ചല്ലെ തിളങ്ങിക്കോട്ടെ...
റങ്കുള്ള പെണ്ണല്ലേ രസിപ്പിച്ചാട്ടേ....
റംസാന്റെ മൊഞ്ചല്ലെ തിളങ്ങിക്കോട്ടെ...
അന്തി മയങ്ങണ നേരമുദിക്കണ
ചന്തിരനൊത്തൊരു പെണ്ണല്ലേ..
പത്തുകരക്കസവിട്ടു മയക്കണ
തട്ടമിടുന്നൊരു പെണ്ണല്ലേ...
മയ്യണി മുത്തു കണ്ണിണ കൊണ്ടു
കറക്കി വളയ്ക്കണ കരളല്ലേ...
മദനപ്പൂവേ...മാരന്റെ മയിലേ
മൈലാഞ്ചിച്ചോപ്പുള്ള മാതള കനിയേ
ഹുസ്‌നുൽ ജമാല്‍ നിന്‍ പിമ്പേ അല്ലേ
ബദരുള്‍ മുനീറല്ലേ ഞാന്‍......
(മദനപ്പൂവേ....)

Song video

Watch on YouTube

Song details

വർഷം: 1998

സംഗീതം: വിൽസൺ

ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, റഹിം പൂവാട്ടുപറമ്പ്

ഗായകർ: എം ജി ശ്രീകുമാർ

വരികൾ: കല്യാണി

Album: ചേനപറമ്പിലെ ആനക്കാര്യം