Malayalam lyrics
ഗലീലിയാ കടലിലേ മീന്‍പിടിക്കും തോഴരേ ഏലയേലം വലയെറിയാ - മെല്ലാരും നാമൊന്നായി വലയില്‍ മീനു നിറയട്ടേ സീയോണ്‍ - മലയില്‍ വാഴും ദൈവമേ വഴിയില്‍ ചുഴിയും കാറ്റും മാറി വഞ്ചിമുന്നോട്ടേറട്ടേ (ഗലീലിയാ) ഫറാവോന്റെയിടിയായു് പരിതപിച്ച നമ്മളെ ആശ നല്‍കി വിടുതല്‍ ചെയ്തു മോശയാം പ്രവാചകന്‍ (ഗലീലിയാ) ഇന്നു നമ്മള്‍ സീസറിന്റെ - യടിമകളായു് തീര്‍ന്നുപോയു് ഇനിയും വരുമൊരു മിശിഹാ ഇവിടെ നിന്നു പോറ്റുവാന്‍ (ഗലീലിയാ) അവന്റെ വലതു ഭാഗത്തു് ആയിരങ്ങള്‍ വീഴുമേ അവന്റെയിടത്തു ഭാഗത്തോ പതിനായിരങ്ങള്‍ വീഴുമേ അവനോ വരുമവനോ വരുമവനോ അതി ബലവാന്‍ (ഗലീലിയാ)
Song video
Song details
വർഷം: 1963
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കെ ജെ യേശുദാസ്, എ പി കോമള, കോറസ്
വർഗ്ഗീകരണം: ക്രിസ്തീയ ഭക്തി ഗാനങ്ങൾ
വിശദവിവരങ്ങൾ: Ajay Menon according to pixelblue of entelokam
വിഡിയോ: ജയലക്ഷ്മി രവി
Album: സ്നാപക യോഹന്നാൻ
- Singer: കെ ജെ യേശുദാസ്
- Singer: എ പി കോമള
- Singer: കോറസ്
- Film / album: സ്നാപക യോഹന്നാൻ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ