Malayalam lyrics
കണ്ടാല്‍ നല്ലൊരു രാജകുമാരന്‍ കാണാന്‍ വന്നില്ലേ? നിലാവില്‍ കണ്ടാല്‍ നല്ലൊരു രാജകുമാരന്‍ കാണാന്‍ വന്നില്ലേ? കയ്യിലണിയാന്‍ രണ്ടു ജോടി കാപ്പു തന്നില്ലേ? ബാലേ കാപ്പു തന്നീലേ? കവിളുതുടുത്തൊരു കവിതക്കാരന്‍ കാണാന്‍ വന്നില്ലേ? സുന്ദരി നിന്‍ ചെവിയിലേതോ മന്ത്രമോതീലേ ബാലേ മന്ത്രമോതീലേ? നിലാവില്‍ ..ഹോയ്... നിലാവില്‍ കണ്ടാല്‍ നല്ലൊരു രാജകുമാരന്‍ കാണാന്‍ വന്നില്ലേ? മയങ്ങിയപ്പോള്‍ മണിവീണയുമായ് കിനാവു വന്നില്ലേ? മണിയറവാതിലില്‍ സങ്കല്‍പ്പങ്ങള്‍ മുട്ടിവിളിച്ചില്ലേ? ബാലേ മുട്ടിവിളിച്ചില്ലേ? നിലാവില്‍ ഹോയ്...... നിലാവില്‍ കണ്ടാല്‍ നല്ലൊരു രാജകുമാരന്‍ കാണാന്‍ വന്നില്ലേ?
Song details
വർഷം: 1962
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: ശാന്ത പി നായർ, എ പി കോമള
അഭിനേതാക്കൾ: ബഹദൂർ
വിശദവിവരങ്ങൾ: ദേവിപിള്ള
വിഡിയോ: അനൂപ് അടൂർ
Album: ലൈലാ മജ്‌നു
- Singer: ശാന്ത പി നായർ
- Singer: എ പി കോമള
- Film / album: ലൈലാ മജ്‌നു
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ
- Actor: ബഹദൂർ