Malayalam lyrics
എന്തേ ചന്ദ്രനുറങ്ങാത്തൂ എന്തേ താരമുറങ്ങാത്തൂ പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തൂ എന്തേ താരമുറങ്ങാത്തൂ രാക്കിളിയെന്തേ പാടാത്തൂ രാഗത്തിൻ മാധുരി തൂകാത്തൂ (രാക്കിളിയെന്തേ...) ഓടക്കുഴൽ ശ്രുതി ചേരാഞ്ഞിട്ടോ മാരനെപ്പറ്റി കിനാവുകണ്ടിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തൂ എന്തേ താരമുറങ്ങാത്തൂ ഉം...ഉം...ഉം.. പൂമാരനെന്തേ പോരാത്തൂ പൂന്തെന്നലെന്തേ തുള്ളാത്തൂ (പൂമാരനെന്തേ....) കാലിൽ കിങ്ങിണി കെട്ടാഞ്ഞിട്ടോ കാട്ടിലെ പിച്ചകം പൂക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തൂ എന്തേ താരമുറങ്ങാത്തൂ പാലാഴിക്കുളി തീരാഞ്ഞിട്ടോ പട്ടുകിടക്ക വിരിക്കാഞ്ഞിട്ടോ എന്തേ ചന്ദ്രനുറങ്ങാത്തൂ എന്തേ താരമുറങ്ങാത്തൂ
Song video
Song details
വർഷം: 1965
സംഗീതം: കെ രാഘവൻ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വരികൾ: ജയലക്ഷ്മി രവി, ശ്രീദേവി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ശ്യാമളചേച്ചി
- Singer: എസ് ജാനകി
- Film / album: ശ്യാമളചേച്ചി
- Composer: കെ രാഘവൻ
- Lyricist: പി ഭാസ്കരൻ