Malayalam lyrics

എന്‍ കണിമലരേ മമ മനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
മന്ദാരത്തേന്‍കുരുന്നേ
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
എന്നോമല്‍ പൂ നിനവേ
നീ കണ്മണിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ
കാര്‍മേഘമലിഞ്ഞു മനമിതളാര്‍ന്നൂ ഈറന്‍കാലമായ്
തൂമോഹമിയന്നു തരളിതഭാവം എങ്ങോ മാഞ്ഞുപോയ്
അരുണിമയുടെ മാനം പ്രിയമാര്‍ന്നിടുമ്പോള്‍
എന്നുള്ളിലേതോ ലയം
മതിമോഹനരൂപന്‍ ചാഞ്ചാടിടുമ്പോള്‍
എന്നുള്ളിലേതോ പദം
എന്‍ കണിമലരേ മമ മനസ്സിന്‍ ആലോലം
എന്‍ കണിമലരേ ചായുറങ്ങാനാലോലം
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
മന്ദാരത്തേന്‍കുരുന്നേ
കഥമൊഴിയായ് പാടാം നിന്‍ മോഹഗാനം
എന്നോമല്‍ പൂ നിനവേ
നീ കണ്മണിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ

Song video

Watch on YouTube

Song details

വർഷം: 2013

സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ

ഗാനരചന: സിബി പടിയറ

ഗായകർ: നേഹ വേണുഗോപാൽ

വരികൾ: ദേവിക

യൂട്യൂബ് ഓഡിയോ: മനോരമ മ്യൂസിക് ന്യൂ

സ്പോട്ടിഫൈ: യെസ്‌പീ

Album: ഫിലിപ്സ് ആന്റ് ദി മങ്കി പെൻ