Malayalam lyrics
ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാനര... ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാനര... ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ ഈ മൊഴി ഞാനാദ്യമായിതാ അറിയുമിത് കാലവും കൈക്കുമ്പിളിൽ തരും ഒരു ലഹരി വീഴുന്നു വീണുടഞ്ഞു താനേ ഇനിയുയരാൻ ഞാൻ ഈ ദിനങ്ങളിന്ദ്രജാലമറിയുകയായ് ഇതാ വഴിമാറിയോടുന്നു കഥ പുതുലോകമേറുന്നു സദാ ചിറകേറി മായുന്നു ജരാനര... ഈ ഇരുളിലും ഇടവീഥിയിൽ മെല്ലെ കാലിടറിയെൻ ചില ചുവടു ചേരുന്നിതാ തീയൊരു തരി ഇടനെഞ്ചിലുണ്ടെങ്കിൽ നിറവേനലും മഴനീരുപോൽ തെളിവായി മാറുന്നിതാ നീലാകാശം മുന്നിൽ നീളെ പാറാൻ മേലെ പട്ട൦ പോലെ തേടും തീരം ചേരും വരെ....
Song video
Song details
വർഷം: 2021
സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ
ഗാനരചന: ശ്യാം മുരളീധരൻ, അരുൺ ആലാട്ട്
ഗായകർ: വിനീത് ശ്രീനിവാസൻ, അരുൺ ആലാട്ട്
വിശദവിവരങ്ങൾ: ബാലമുരളി
വിഡിയോ: ബാലമുരളി
Album: #ഹോം
- Singer: വിനീത് ശ്രീനിവാസൻ
- Singer: അരുൺ ആലാട്ട്
- Film / album: #ഹോം
- Composer: രാഹുൽ സുബ്രഹ്മണ്യൻ
- Lyricist: ശ്യാം മുരളീധരൻ
- Lyricist: അരുൺ ആലാട്ട്