Malayalam lyrics
ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീ ഉലകില്‍ (ഈശ്വര ) ഇഹപര സുകൃതം ഏകിടും ആര്‍ക്കും ഇത് സംസാര വിമോചന മാര്‍ഗ്ഗം (ഈശ്വര ) കണ്ണില്‍ കാണ്മതു കളിയായ് മറയും കാണാത്തത് നാം എങ്ങനെ അറിയും (കണ്ണില്‍ ) ഒന്ന് നിനയ്ക്കും മറ്റൊന്നാകും മന്നിതു മായാ നാടകരംഗം (ഈശ്വര ) പത്തു ലഭിച്ചാല്‍ നൂറിനു ദാഹം നൂറിനെ ആയിരം ആക്കാന്‍ മോഹം ആയിരമോ പതിനായിരം ആകണം ആശയ്ക്കുലകിതില്‍ അളവുണ്ടാമോ (ഈശ്വര ) കിട്ടും വകയില്‍ തൃപ്തിയെഴാതെ കിട്ടാത്തതിനായ് കൈ നീട്ടാതെ കര്‍മ്മം ചെയ്യുക നമ്മുടെ ലക്‌ഷ്യം കര്‍മ്മഫലം തരും ഈശ്വരനല്ലോ (ഈശ്വര)
Song video
Song details
വർഷം: 1961
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: കമുകറ പുരുഷോത്തമൻ
രാഗം: ദർബാരി കാനഡ
ഹിന്ദുസ്ഥാനി രാഗം: ദർബാരി കാനഡ
വർഗ്ഗീകരണം: ദാർശനിക ഗാനങ്ങൾ
വിശദവിവരങ്ങൾ: ലത നായർ
വിഡിയോ: കല്യാണി
Album: ഭക്തകുചേല
- Singer: കമുകറ പുരുഷോത്തമൻ
- Film / album: ഭക്തകുചേല
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ