Malayalam lyrics
ചൊല്ലുസഖീ...ചൊല്ലുസഖീ.... കാരണം ചൊല്ലുസഖീ ചൊല്ലുവാനാവാത്തൊരുല്ലാസമാര്‍ന്നുള്ളം തുള്ളിക്കളിക്കുന്നതെന്തെ? ചൊല്ലു സഖി..... സൂര്യനുദിക്കുമ്പോള്‍ താമരപ്പൂവുപോല്‍ ചാരുമുകില്‍കണ്ട മാമയില്‍ പോല്‍ ചിത്തം വിടരുന്നു നൃത്തം തുടരുന്നു ചിന്ത തുടിയ്ക്കുന്നതെന്തേ? ചൊല്ലു സഖീ..... കണ്ടേന്‍ കണ്ടേന്‍ കൈവല്യരൂപനെ കണ്ടേന്‍ താരിളം തൂമന്ദഹാസം നീല- ത്താമരപ്പൂവിന്‍ വിലാസം - അതില്‍ ആയിരം സൂര്യപ്രകാശം കനിവേ വടിവായ് കമനീയാംഗനെന്‍ കൈവല്യരൂപനെക്കണ്ടേന്‍ കണ്ടേന്‍ കണ്ടേന്‍ കൈവല്യരൂപനെക്കണ്ടേന്‍
Song video
Song details
വർഷം: 1962
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: തിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകർ: പി സുശീല
വിശദവിവരങ്ങൾ: ഷക്കീബ് വക്കം
വിഡിയോ: ജയലക്ഷ്മി രവി
Album: ശ്രീരാമ പട്ടാഭിഷേകം
- Singer: പി സുശീല
- Film / album: ശ്രീരാമ പട്ടാഭിഷേകം
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: തിരുനയിനാർകുറിച്ചി മാധവൻ നായർ