Malayalam lyrics
ഭദ്രദീപം കരിന്തിരി കത്തി ഭഗ്നഭവനമിതില് ഇരുളിഴഞ്ഞെത്തി അര്‍ദ്ധനാരീശ്വരാ തിരുമിഴി തുറക്കൂ തുറക്കൂ - തുറക്കൂ - തുറക്കൂ അര്‍ദ്ധനാരീശ്വരാ തിരുമിഴി തുറക്കൂ നിത്യവിരഹിണിയെ അനുഗ്രഹിക്കൂ - അനുഗ്രഹിക്കൂ- അനുഗ്രഹിക്കൂ ഭദ്രദീപം കരിന്തിരി കത്തീ തൃച്ചേവടികളില്‍ അര്‍പ്പിച്ചു തൊഴുവാന്‍ തിരുമുല്ക്കാഴ്ച്ചകളില്ലാ- ഈ മിഴിനീരില്‍ നനഞ്ഞു കുതിര്‍ന്നൊരു കൂവളത്തിലയുമായ് നില്പൂ ഞാന്‍ -ആ - ആ ഭദ്രദീപം കരിന്തിരി കത്തീ. ത്രിഭുവനമാകേ തപസ്സു കൊണ്ടുണര്‍ത്താന്‍ ഹിമഗിരിനന്ദിനിയല്ലാ- ഞാനൊരു ഹിമഗിരിനന്ദിനിയല്ലാ കാലത്തിന് കാവേരി ഒഴുക്കില്‍ തുഴയുമൊ- രാലംബഹീനയാം കണ്ണകി ഞാന്‍ ആ- ആ.. (ഭദ്രദീപം)
Song details
വർഷം: 1968
സംഗീതം: കെ രാഘവൻ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
അഭിനേതാക്കൾ: K.R. Vijaya
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
Album: കൊടൂങ്ങല്ലൂരമ്മ
- Singer: എസ് ജാനകി
- Film / album: കൊടൂങ്ങല്ലൂരമ്മ
- Composer: കെ രാഘവൻ
- Lyricist: വയലാർ രാമവർമ്മ
- Actor: K.R. Vijaya