Malayalam lyrics
അനുരാഗം കണ്ണില്‍ മുളയ്ക്കും ഹൃദയത്തില്‍ വേരൂന്നി നില്‍ക്കും തങ്കക്കിനാവില്‍ തളിര്‍ക്കും കല്യാണപ്പന്തലില്‍ പൂക്കും (അനുരാഗം...) കണ്ണീരാല്‍ നിത്യം നനയ്ക്കും നെടുവീര്‍പ്പാല്‍ വളമേകുമെന്നും കരിയാതെ വാടാതെ വളരും എന്റെ കരളിലെ അനുരാഗ വല്ലീ (അനുരാഗം...) അരുണന്‍ വെറും ചാമ്പലാകാം മരുഭൂമിയാകാം സമുദ്രം ഒരുനാളുമണയാതെ നില്‍ക്കും എന്റെ കരളിലെ അനുരാഗ ദീപം (അനുരാഗം...)
Song video
Song details
വർഷം: 1970
സംഗീതം: ജി ദേവരാജൻ
ഗാനരചന: യൂസഫലി കേച്ചേരി
ഗായകർ: കെ ജെ യേശുദാസ്
വർഗ്ഗീകരണം: റൊമാന്റിക് മെലഡി
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വിശദവിവരങ്ങൾ: ajithkts
വിഡിയോ: ഗാനസ്നേഹി
Album: മിണ്ടാപ്പെണ്ണ്
- Singer: കെ ജെ യേശുദാസ്
- Film / album: മിണ്ടാപ്പെണ്ണ്
- Composer: ജി ദേവരാജൻ
- Lyricist: യൂസഫലി കേച്ചേരി
- Actor: പ്രേം നസീർ
- Actor: ഷീല