Malayalam lyrics
അരപ്പിരിയിളകിയതാര്‍ക്കാണ് എനിക്കല്ലാ എനിക്കല്ല എല്ലാര്‍ക്കും എല്ലാര്‍ക്കും പിരിയിളക്കം പിരിയിളക്കം പിരിയിളക്കം പാരില്‍ നടക്കുന്നു രാവും പകലും പണമെന്ന മൂര്‍ത്തിക്കു പൂജ പാരില്‍ നടക്കുന്നു രാവും പകലും പണമെന്ന മൂര്‍ത്തിക്കു പൂജ പാമരനാട്ടെ പണ്ഡിതനാട്ടെ പണമാണെല്ലാര്‍ക്കും രാജാ പണമാണെല്ലാര്‍ക്കും രാജാ (അരപ്പിരി) കാലില്‍ നടന്നും കാറില്‍ ഇരുന്നും കാലത്തുതൊട്ടേയോട്ടം പണമാം മുന്തിരി കൊടുത്താല്‍ കാണാം മനുഷ്യക്കുരങ്ങിന്റെ ചാട്ടം മനുഷ്യക്കുരങ്ങിന്റെ ചാട്ടം (അരപ്പിരി) നഗരം തോറും നാടുകള്‍ തോറും പണത്തിന്‍ മോഹിനിയാട്ടം നഗരം തോറും നാടുകള്‍ തോറും പണത്തിന്‍ മോഹിനിയാട്ടം അതിനു കൈമണി കൊട്ടാനായി അവനിയിലെല്ലാര്‍ക്കും നോട്ടം അവനിയിലെല്ലാര്‍ക്കും നോട്ടം (അരപ്പിരി)
Song details
വർഷം: 1967
സംഗീതം: വിജയഭാസ്കർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, പട്ടം സദൻ
വർഗ്ഗീകരണം: ഹാസ്യം
വരികൾ: പാർവതി വേണുഗോപാൽ, സൂസി
Album: ജീവിക്കാൻ അനുവദിക്കൂ
- Singer: കെ ജെ യേശുദാസ്
- Singer: പട്ടം സദൻ
- Film / album: ജീവിക്കാൻ അനുവദിക്കൂ
- Composer: വിജയഭാസ്കർ
- Lyricist: പി ഭാസ്കരൻ