Malayalam lyrics
വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം (2) കണികാണണം കണ്ണാ കണികാണണം കമനീയമുഖപത്മം കണികാണണം [വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ മോഹന മലർമേനി കണികാണണം മഞ്ഞപ്പട്ടാട ചാർത്തീ മണിവേണു കൈയിലേന്തി അഞ്‌ജനക്കണ്ണനുണ്ണീ ഓടിവായോ (2) നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലേ കെട്ടി നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലേ കെട്ടി നീലക്കാർവർണ്ണനുണ്ണീ ഓടി വായോ നീലക്കാർവർണ്ണനുണ്ണീ ഓടി വായോ [വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ... കാലിൽ ചിലമ്പു കെട്ടി പാലയ്ക്കാമോതിരമായി കാലികൾ മേയ്ക്കുമുണ്ണീ ഓടി വായോ (2) ദുരിതത്തിൽ നീന്തുമെന്നെ സുകൃതത്തിൻ തീരം കാട്ടാൻ ദുരിതത്തിൽ നീന്തുമെന്നെ സുകൃതത്തിൻ തീരം കാട്ടാൻ മുരഹരമുകുന്ദാ നീ ഓടി വായോ മുരഹരമുകുന്ദാ നീ ഓടി വായോ.. [വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ...
Song details
വർഷം: 1967
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
രാഗം: ശുദ്ധസാവേരി
ഹിന്ദുസ്ഥാനി രാഗം: ദുർഗ്ഗ, ലാജ്വന്തി
അഭിനേതാക്കൾ: ശാരദ, ശാന്താദേവി
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: ജയലക്ഷ്മി രവി
Album: ഇരുട്ടിന്റെ ആത്മാവ്
- Singer: എസ് ജാനകി
- Film / album: ഇരുട്ടിന്റെ ആത്മാവ്
- Composer: എം എസ് ബാബുരാജ്
- Lyricist: പി ഭാസ്കരൻ
- Actor: ശാരദ
- Actor: ശാന്താദേവി