Malayalam lyrics
അനുരാഗക്ഷേത്രത്തില്‍ മണിമുഴങ്ങി ആനന്ദപൂജയ്ക്കായ് ഞാനൊരുങ്ങി പൂക്കാരിയെവിടെ പൂത്താലമെവിടെ പൂജാമലരുകളെവിടെ - എവിടെ വാസന്തനന്ദനവനികകളില്‍ വാടാത്ത പൂവുകള്‍ നുള്ളിനുള്ളി പൂമരത്തണലില്‍ മാലകെട്ടുമ്പോള്‍ പ്രേമത്തിന്‍ ലഹരിയില്‍ ഉറങ്ങി ഉറങ്ങി (അനുരാഗ) നിന്നുടെ നൂപുരശബ്ദവുമോര്‍ത്ത് നിന്നെ കാക്കുന്നു പൂജാരി അല്ലല്ലെന്നുടെ സ്വപ്നരഥത്തില്‍ വന്നിറങ്ങുന്നു പൂജാരി പൂജാരി - പൂജാരി - പൂജാരി - പൂജാരി (അനുരാഗ) ചന്ദനസുരഭില ധൂപവുമായി വന്നു നില്‍ക്കുന്നു സങ്കല്പം താവക സ്വാഗതഗാനം തീര്‍ത്തു ജീവനാകും മണിമുരളി മുരളി- മുരളി -മുരളി - മുരളി (വാസന്ത)(അനുരാഗ)
Song video
Song details
വർഷം: 1967
സംഗീതം: വിജയഭാസ്കർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: കെ ജെ യേശുദാസ്, ബി വസന്ത
വരികൾ: സൂസി, വേണു
യൂട്യൂബ് ഓഡിയോ: രാല രാജൻ
Album: പാതിരാപ്പാട്ട്
- Singer: കെ ജെ യേശുദാസ്
- Singer: ബി വസന്ത
- Film / album: പാതിരാപ്പാട്ട്
- Composer: വിജയഭാസ്കർ
- Lyricist: പി ഭാസ്കരൻ