Malayalam lyrics
അഞ്ജനക്കുന്നില്‍ തിരി പെറുക്കാന്‍ പോകും അമ്പലപ്രാവുകളേ പോണ വഴിക്കോ വരുംവഴിക്കോ മാണിക്യ മഞ്ചല്‍ കണ്ടോ - നിങ്ങളൊരു മാണിക്യ മഞ്ചല്‍ കണ്ടോ കൈതപ്പൂക്കളാല്‍ കര്‍പ്പൂരമുഴിയുന്ന കാനനദേവതമാര്‍ കാണാന്‍ കൊതിക്കുമാ മഞ്ചലിനുള്ളില്‍ രാജകുമാരനുണ്ടോ - എന്റെ രാജകുമാരനുണ്ടോ (അഞ്ജന) മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോള്‍ പുഞ്ചിരി തൂകുമ്പോള്‍ മാറിലെനിക്ക് കുളിര് കോരും വാരിപ്പുണരും ഞാന്‍ - കൈനിറയെ വാരിപ്പുണരും ഞാന്‍ (അഞ്ജന )
Song details
വർഷം: 1964
സംഗീതം: ആർ കെ ശേഖർ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി സുശീല
വരികൾ: സൂസി
Album: പഴശ്ശിരാജാ
- Singer: പി സുശീല
- Film / album: പഴശ്ശിരാജാ
- Composer: ആർ കെ ശേഖർ
- Lyricist: വയലാർ രാമവർമ്മ