Malayalam lyrics
കൃഷ്ണാ ..... അമ്മയെക്കളിപ്പിക്കാന്‍ തെമ്മാടിവേഷം കെട്ടും അമ്പാടിക്കണ്ണനുണ്ണി നീയല്ലയോ - കൃഷ്ണാ നീയല്ലയോ (അമ്മയെക്കളിപ്പിക്കാന്‍) ആകുലമകറ്റുവാന്‍ ശ്രീഹരി, എന്‍ മനസ്സാം ഗോകുലമിതിലെന്നും കളിച്ചീടേണം കൃഷ്ണാ കളീച്ചീടേണം (അമ്മയെക്കളിപ്പിക്കാന്‍) ജീവിതമാം വൃന്ദാവനിയില്‍ പൂവുകളാം ഞങ്ങള്‍ നിന്റെ ചേവടിയില്‍ പൂജയ്ക്കായിപ്പതിച്ചിടേണം ഹൃദയത്തിന്‍ കാളിന്ദിയില്‍ കദനത്തിന്‍ കാളിയസര്‍പ്പം പുളയുമ്പോള്‍ ഉണ്ണികൃഷ്ണാ , തുണച്ചീടേണം കൃഷ്ണാ തുണച്ചീടേണം (അമ്മയെക്കളിപ്പിക്കാന്‍) കളിയാശാനവിടുന്നല്ലോ കളികാണ്മതുമവിടുന്നല്ലോ തിരശ്ശീല താഴ്ത്തുന്നവനും ഭവാനല്ലയോ കണ്ണീരും ചിരിയും കരകള്‍ കളിത്തോണി ഞങ്ങടെ ജീവന്‍ കണ്ണീരും ചിരിയും കരകള്‍ കളിത്തോണി ഞങ്ങടെ ജീവന്‍ കടത്തുന്ന തോണിക്കാരന്‍ നീയല്ലയോ (അമ്മയെക്കളിപ്പിക്കാന്‍)
Song details
വർഷം: 1966
സംഗീതം: വിജയഭാസ്കർ
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി, ബി വസന്ത
വരികൾ: പാർവതി വേണുഗോപാൽ, ശ്രീദേവി
Album: കുസൃതിക്കുട്ടൻ
- Singer: എസ് ജാനകി
- Singer: ബി വസന്ത
- Film / album: കുസൃതിക്കുട്ടൻ
- Composer: വിജയഭാസ്കർ
- Lyricist: പി ഭാസ്കരൻ