Malayalam lyrics
കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും കാവ്യദേവകുമാരി കണ്ണില്‍ നാണക്കതിരുകള്‍ ചൂടി കടന്നിരിക്കൂ നീ വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍ വിടര്‍ന്നുഞാനറിയാതെ പാതിതകര്‍ന്നൊരു വീണാ തന്ത്രികള്‍ പാടിഞാനറിയാതെ എന്നാത്മാവിന്‍ നന്ദനവനിയില്‍ നീയാം വര്‍ണ്ണവസന്തം ആ.... മോഹത്തളിരുകള്‍ നുള്ളിവിടര്‍ത്തി മോഹനനര്‍ത്തനമാടി കരളിന്‍ വാതിലില്‍ മുട്ടിവിളിക്കും കാവ്യദേവകുമാരി കണ്ണില്‍ നാണക്കതിരുകള്‍ ചൂടി കടന്നിരിക്കൂ നീ നിഴലുകള്‍ തേങ്ങിയൊരെന്‍ ശ്രീകോവിലില്‍ നീലവിളക്കു തെളിഞ്ഞു പൂജാമുറിയില്‍ പുഷ്പാഞ്ജലികള്‍ പുളകം വാരിയെറിഞ്ഞു വീണുകിടന്ന കിനാവിന്‍ മൊട്ടുകള്‍ വിടര്‍ന്നുഞാനറിയാതെ പാതിതകര്‍ന്നൊരു വീണാ തന്ത്രികള്‍ പാടിഞാനറിയാതെ
Song video
Song details
വർഷം: 1966
സംഗീതം: ബ്രദർ ലക്ഷ്മണൻ
ഗാനരചന: ശ്രീകുമാരൻ തമ്പി
ഗായകർ: കെ ജെ യേശുദാസ്, എസ് ജാനകി
രാഗം: കാനഡ
ഹിന്ദുസ്ഥാനി രാഗം: ബാഗേശ്രീ കാനഡ, ബഹാർ
വർഗ്ഗീകരണം: പ്രേമഗാനങ്ങൾ
വിശദവിവരങ്ങൾ: ദേവിപിള്ള
Album: പ്രിയതമ
- Singer: കെ ജെ യേശുദാസ്
- Singer: എസ് ജാനകി
- Film / album: പ്രിയതമ
- Composer: ബ്രദർ ലക്ഷ്മണൻ
- Lyricist: ശ്രീകുമാരൻ തമ്പി