Malayalam lyrics
ജീവിത നാടകവേദിയിലെന്നെ ഈവിധമിറക്കിയ ജഗദീശാ ആവുകയില്ലിനി അഭിനയം പോലും ദേവാ യവനിക താഴ്ത്തുക നീ ചിതറീവീണ കിനാവുകള്‍ തന്നുടെ ചിതയെരിയുന്നൂ ഹൃദയത്തില്‍ പെയ്യുന്നതെല്ലാം വേദനതന്നുടെ കണ്ണീര്‍ മുകിലുകള്‍ മിഴിയിണയില്‍ (ജീവിത നാടക...) പാവനമാകിയ നിന്‍ കരമാണീ പാവക്കൂത്തിന്‍ അണിയറയില്‍ ആശകള്‍ തന്നുടെ താമരനൂലില്‍ ആടുംഞാനൊരു കളിപ്പാവ..... (ജീവിത നാടക...) �jeevitha naadaka vediyilenne
Song video
Song details
വർഷം: 1966
സംഗീതം: ബി എ ചിദംബരനാഥ്
ഗാനരചന: പി ഭാസ്കരൻ
ഗായകർ: എസ് ജാനകി
വരികൾ: ശ്രീദേവി
Album: സ്റ്റേഷൻ മാസ്റ്റർ
- Singer: എസ് ജാനകി
- Film / album: സ്റ്റേഷൻ മാസ്റ്റർ
- Composer: ബി എ ചിദംബരനാഥ്
- Lyricist: പി ഭാസ്കരൻ