Malayalam lyrics
അക്കരപ്പച്ചയിലെ അഞ്ജന ചോലയിലെ ആയിരം ഇതളുള്ള പൂവേ ആർക്കു വേണ്ടി വിടർന്നു നീ അല്ലിപ്പൂവേ (അക്കര) പറുദീസയിലെ പകുതി വിരിഞ്ഞൊരു പാതിരാ മലർ തേടി ഈ വഴിയരികിൽ വന്നു നിൽക്കുമോ- രിടയ പെൺകൊടി ഞാൻ... ഇടയ പെൺകൊടി ഞാൻ (അക്കര) തിങ്കൾക്കലയുടെ തേരിറങ്ങിയ തിരു ഹൃദയപ്പൂങ്കാവിൽ പൂത്തു വന്നതു പൊൻകതിരോ പുഞ്ചിരിയോ പൂമിഴിയോ (അക്കര) ശരപ്പൊളി മുത്തുകൾ വാരിത്തൂകിയ ശരോണിലെ സന്ധ്യകളിൽ യെരുശലേം കന്യക പോലെ വിരുന്നു വന്നവളാണു ഞാൻ വിരുന്നു വന്നവളാണു ഞാൻ (അക്കര)
Song video
Song details
വർഷം: 1966
സംഗീതം: എൽ പി ആർ വർമ
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: എസ് ജാനകി
രാഗം: ദുർഗ്ഗ
അഭിനേതാക്കൾ: പ്രേം നസീർ, ഷീല
വിശദവിവരങ്ങൾ: ആദർശ് കെ ആർ, ദുബായ്
വിഡിയോ: തനൂജ
Album: സ്ഥാനാർത്ഥി സാറാമ്മ
- Singer: എസ് ജാനകി
- Film / album: സ്ഥാനാർത്ഥി സാറാമ്മ
- Composer: എൽ പി ആർ വർമ
- Lyricist: വയലാർ രാമവർമ്മ
- Actor: പ്രേം നസീർ
- Actor: ഷീല