Malayalam lyrics
ചെത്തി മന്ദാരം തുളസി പിച്ചകമാലകൾ ചാർത്തി പുലർകാലെ ഭഗവാനെ കണികാണേണം എന്നും കണികാണേണം മയിൽപ്പീലി തിരുകിയ മണിമുത്തുക്കിരീടവും മലർ ചുണ്ടാൽ വിരിയുന്ന മൃദുസ്മേരവും യദുകുല കന്യകമാർ കൊതിയ്ക്കുന്ന മെയ്യഴകും കുവലയ മിഴികളും കണികാണേണം - കൃഷ്ണാ കണികാണേണം ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഹൗ ഐ വണ്ടർ വാട്ട് യു ആർ അപ് എബവ് ദി വേൾഡ് സോ ഹൈ ലൈക്ക് എ ടയമണ്ട് ഇൻ ദ സ്കൈ ഇത്തിരിപ്പൂവേ ചുവന്ന പൂവേ ഇത്തറ കാലത്തെ എങ്ങുപോയി പമ്പയിൽ മുങ്ങിക്കുളിക്കാൻ പോയി പച്ചിലത്തുമ്പിയെ കാണാൻ പോയി വാലിട്ടു കണ്ണെഴുതേണം - പെണ്ണു വാസനപ്പൂവുകൾ ചൂടേണം പുസ്തകമെവിടെ കുടയെവിടെ പൂമുടിപിന്നാൻ റിബണെവിടെ ഒരൊന്നൊരൊന്ന് ഓണം വന്ന് ഈരൊന്നു രണ്ടു് എനിച്ചൊരു മുണ്ടു്
Song video
Song details
വർഷം: 1966
സംഗീതം: എം എസ് ബാബുരാജ്
ഗാനരചന: വയലാർ രാമവർമ്മ
ഗായകർ: പി ലീല, ബി വസന്ത, ബി സാവിത്രി
വിശദവിവരങ്ങൾ: സന്ധ്യ
വിഡിയോ: രാല രാജൻ
Album: പെണ്മക്കൾ
- Singer: പി ലീല
- Singer: ബി വസന്ത
- Singer: ബി സാവിത്രി
- Film / album: പെണ്മക്കൾ
- Composer: എം എസ് ബാബുരാജ്
- Lyricist: വയലാർ രാമവർമ്മ