Malayalam lyrics

അമ്മായിയപ്പനു പണമുണ്ടെങ്കില്‍
സംബന്ധം പരമാനന്ദം !
അമ്മായിയപ്പന്‍ പെഴയാണെങ്കില്‍
സംബന്ധം അസംബന്ധം
തന്തയ്ക്കും തള്ളയ്ക്കും ഒരു മകളാകണം
ബന്ധത്തിലാണുങ്ങളില്ലാതെയാകണം
ചന്തം തികഞ്ഞൊരു പെണ്ണായിരിക്കണം
എന്തിനും ഏതിനും ഒരുങ്ങിയിരിക്കണം
(അമ്മായിയപ്പനു...)
അളിയന്മാരുണ്ടെങ്കില്‍ അതു കുറെ കുഴപ്പം
അനിയന്മാരാണെങ്കില്‍ അതിലേറെ കുഴപ്പം
ഇടയ്ക്കിടെ തര്‍ക്കം
ആരാനുമില്ലെങ്കില്‍ അതു താന്‍സ്വര്‍ഗ്ഗം
(അമ്മായിയപ്പനു..)
തന്നതു കഴിക്കണം , തിന്നതു ദഹിക്കണം
ഇന്നതു വേണമെന്നു ചൊല്ലാതിരിക്കണം
പെണ്ണിനെ നോക്കി ഇടയ്ക്കൊന്നു ചിരിക്കണം
കണ്ണാടി മുറിക്കുള്ളില്‍ മിണ്ടാതിരിക്കണം
(അമ്മായിയപ്പനു...)

Song video

Watch on YouTube

Song details

വർഷം: 1966

സംഗീതം: ജി ദേവരാജൻ

ഗാനരചന: പി ഭാസ്കരൻ

ഗായകർ: ഏ എൽ രാഘവൻ

രാഗം: സൗരാഷ്ട്രം

ഹിന്ദുസ്ഥാനി രാഗം: സൗരാഷ്ട്ര ഭൈരവ്

വർഗ്ഗീകരണം: ഹാസ്യം

അഭിനേതാക്കൾ: ബഹദൂർ, പ്രേമലത, അടൂർ ഭാസി

വിശദവിവരങ്ങൾ: നിത്യാനന്ദ

വിഡിയോ: ഗാനസ്നേഹി

Album: കളിത്തോഴൻ