Malayalam lyrics

അമ്മേ... അമ്മേ....അമ്മേ....അമ്മേ..
ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി
അഭയം തവപദകമലം
കല്ലായ്മറഞ്ഞാലും കരളില്‍ തെളിയുനീ
കരുണാസാഗരമേ....
രാജരാജേശ്വരി നിന്റെ രാജാങ്കണം
രാഗാര്‍ദ്രമാമീ പ്രപഞ്ചം
വാനിലും മണ്ണിലും പുല്ലിലും പൂവിലും
കാണുന്നു നിന്മന്ദഹാസം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ...
(ആകാശരൂപിണി അന്നപൂര്‍ണ്ണേശ്വരി..)
സാമഗാനപ്രിയേ നിന്റെ തലോടലില്‍
പൂചൂടും തീമണല്‍ക്കാടും
നാദമായ് രൂപമായ് ജീവതരംഗമായ്
തൂവുന്നു നിന്‍ ദയാപുഷ്പം
അമ്മേ..അമ്മേ..അമ്മേ..
അടിയനു ദര്‍ശനം തരണേ...
അഗ്നിപരീക്ഷണമരുതരുതേ അഖിലാണ്ഡേശ്വരിയേ
അനാഥമാമീ കോവിലിലണയും അബലാശ്രയ നിഥിയേ
അമ്മേ..അമ്മേ..അമ്മേ..

Song video

Watch on YouTube

Song details

വർഷം: 1973

സംഗീതം: എം എസ്‌ വിശ്വനാഥൻ

ഗാനരചന: ശ്രീകുമാരൻ തമ്പി

ഗായകർ: കെ ജെ യേശുദാസ്

വർഗ്ഗീകരണം: ഭക്തിഗാനങ്ങൾ

അഭിനേതാക്കൾ: തിക്കുറിശ്ശി സുകുമാരൻ നായർ, ജയഭാരതി

വരികൾ: ശ്രീദേവി, manoj alex

Album: ദിവ്യദർശനം