Malayalam lyrics
തനതിന്ത താനേനന്ന തന്തിന്നാനോ തനതിന്ത താനേ നന്ന തന്തിന്നാനോ തനതിന്ത താനേനന്ന തന്തിന്നാനോ തനതിന്ത താനേ നന്ന തന്തിന്നാനോ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന്‍ വന്നേ പുതുക്കപെണ്ണേ മഹറിന്‍ മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന്‍ മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടുംകേട്ടെ ദഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന്‍ വന്നേ പുതുക്കപെണ്ണേ പുന്നാര മണിയറയില്‍ മുല്ലപ്പൂ മഞ്ചമൊരുങ്ങി അത്തറണി മെത്തകളില്‍ നീരാളം മിനുമിനുങ്ങി (2) പനിനീര്‍ മണമുലഞ്ഞു മട്ടിപ്പാല്‍ പുകയൊഴുകി പനിനീര്‍ മണമുലഞ്ഞു മട്ടിപ്പാല്‍ പുകയൊഴുകി പൊന്നൊളി പൂമെയ്യും ഇക്കിളി കൊഞ്ചലുമായി മഹറിന്‍ മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന്‍ മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന്‍ വന്നേ പുതുക്കപെണ്ണേ കിലുകിലെ കളി പറയും തരിവളയണിയേണം ആലില അണിയരയില്‍ ഓഡ്യാണം അണിയേണം (2) ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ ഖല്‍ബിലെ മീനാരങ്ങള്‍ മിന്നാരം തൂകുമ്പോള്‍ പാറുന്നു കണ്ണുകള്‍ അഞ്ചുന്ന മട്ടുകളില്‍ മഹറിന്‍ മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് മഹറിന്‍ മൊഞ്ചും കാട്ടി മണിത്താലി അണിഞ്ഞൊരുങ്ങ് ദഫ്ഫിന്മേല്‍ തത്തരികിട തിത്തരികിട കൊട്ടും കുഴലും പാട്ടുംകേട്ടെ സ്വര്‍ഗത്തില്‍ സുല്‍ത്താന്‍ വന്നേ പുതുക്കപെണ്ണേ ചെല്ലപുതുമാരന്‍ വന്നേ പുതുക്കപെണ്ണേ പുതുക്കപെണ്ണേ ..പുതുക്കപെണ്ണേ
Song information
Music: രഘു കുമാർ
Lyricist: കൈതപ്രം
Singer: കെ എസ് ചിത്രകോറസ്
Film/album: ആമിനാ ടെയിലേഴ്സ്
Explore this song
- Singer: കെ എസ് ചിത്രകോറസ്
- Film / album: ആമിനാ ടെയിലേഴ്സ്
- Composer: രഘു കുമാർ
- Lyricist: കൈതപ്രം