Malayalam lyrics
കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ പാദങ്ങള്‍ പുണരുന്ന ശ്രംഗാര നൂപുരവും കയ്യില്‍ കിലുങ്ങും പൊന്‍വളത്താരിയും (2) വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ വേളിക്കൊരുങ്ങുവാന്‍ എന്‍ കിനാവില്‍ അനുവാദം തേടുകയല്ലേ എന്‍ ആത്മാവില്‍ നീ എന്നെ തേടുകയല്ലേ കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞു ഒരു നാള്‍ നീയെന്‍ അന്തര്‍ജനമാകും (2) കണ്മണി തിങ്കളേ നിന്‍ കളങ്കം കണ്മണി തിങ്കളേ നിന്‍ കളങ്കം കാശ്മീര കുങ്കുമമാകും നീ സുമംഗലയാകും ദീർഘസുമംഗലയാകും കണ്ടു ഞാന്‍ മിഴികളില്‍ ആലോലമാം നിന്‍ ഹൃദയം ഓ ഓ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ ഗോപുര പൊന്‍കോടിയില്‍ അമ്പല പ്രാവിന്‍ മനം പാടുന്നൊരാരാധന മന്ത്രം പോലെ കേട്ടു ഞാന്‍ മൊഴികളില്‍ വാചാലമാം നിന്‍ നൊമ്പരം ഓ ഓ
Song video
Song information
Music: രവീന്ദ്രൻ
Lyricist: കൈതപ്രം
Singer: എം ജി ശ്രീകുമാർ
Raaga: രീതിഗൗള
Film/album: അഭിമന്യു
Explore this song
- Singer: എം ജി ശ്രീകുമാർ
- Film / album: അഭിമന്യു
- Composer: രവീന്ദ്രൻ
- Lyricist: കൈതപ്രം